ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12 ആം വാർഷികം വിപുലമായി ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ മറ്റു സീനിയർ മാനേജ്മെന്റങ്ങളും ആഘോഷ വേളയിൽ പങ്കെടുത്തു.
ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ് ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ......
ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയണിൻ്റെ ആഭിമുഖ്യത്തിൽ ഹോർവിസ് ബിഷപ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ റാപിഡ് ചെസ്സ് ടൂർണ്ണമെൻ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. അണ്ടർ 10, അണ്ടർ 15 എന്നീ കാറ്റഗറികളിലായി ഒക്ടോബർ 31 ന് തുമാമ ഐസിബിഎഫ് ഹാളിൽ വെച്ചാണ് ടൂർണമെൻ്റ് നടക്കുന്നത്. ......
ആഗോള ആരോഗ്യ സംരക്ഷണ മേഖലയിൽ മറ്റൊരു നാഴികക്കല്ലുമായി 33 ഹോൾഡിംഗ്സിനും അവരുടെ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ നസീം ഹെൽത്ത് കെയറും. ഇക്കണോമിക് ടൈംസ് ഹെൽത്ത്വേൾഡും ഇ.ടി.എൽ. ......
ദോഹ: കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെ സേവനവും എന്ന ലക്ഷ്യത്തിൽ ഐ.സി.ബി.എഫ്.ന്റെ 53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. അൽ ഖോർ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി സാധാരണ പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി, ജനറൽ മെഡിസിൻ, പല്ല് (ഡെന്റൽ സ്ക്രീനിങ്), എന്നീ വിഭാഗങ്ങളിൽ ൽ കൺസൾട്ടേഷനുകൾക്കൊപ്പം സൗജന്യ രക്ത പരിശോധനയും ലഭ്യമായിരുന്നു. ......
ദോഹ:സ്നേഹത്തിൻ്റെയുംസാഹോദര്യത്തിൻ്റെയും സന്ദേശമുയർത്തി നടുമുറ്റംഓണോത്സവത്തിന് പ്രൗഢോജ്വല സമാപനം. ‘സാഹോദര്യം’ എന്ന ആശയത്തിൽ ഐഡിയൽ ഇന്ത്യന്‍ സ്കൂളിൽ സംഘടിപ്പിച്ച റിയാദ മെഡിക്കൽ സെൻ്റർഓണോത്സവത്തിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഐ.സി.സി മാനേജിംഗ് കമ്മറ്റിയംഗം നന്ദിനി അബ്ബഗൗണി, ഐ.സി.സി വുമൺസ് ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, വൈസ് പ്രസിഡന്റ് ആബിദ അബ്ദുള്ള, പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, റിയാദ മെഡിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, കെ.എം.സി.സി വുമൺസ് ഫോറം പ്രസിഡന്റ് സമീറ അബ്ദുൽനാസർ, ഇൻകാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ്, തെലുങ്കാന ജാഗൃതി പ്രസിഡന്റ് പ്രവീണ ലക്ഷ്മി, ജനറൽ സെക്രട്ടറി ആദർശ് റെഡ്ഡി, യു.പി നവരംഗ സംസ്കൃതിക് മണ്ഡൽ പ്രസിഡന്റ് നീത മിശ്ര, തുടങ്ങിയവർ ആശംസകൾ നേര്‍ന്നു. നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. ......
ദോഹ: ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്കൂളുകളിൽനിന്ന് 35 കുട്ടികൾ സംസ്ഥാന സ്കൂൾ കായിക
മേളയുടെ ഭാഗമാകും. ഇത്തവണ 12 പെൺ കുട്ടികൾകൂടി ഗൾഫ് മേഖല യിൽ നിന്ന് പങ്കെടുക്കുന്നു ണ്ടെന്നപ്രത്യേകതയുണ്ട്.ഇരുപതിനായിരത്തിലധികം താരങ്ങളാണ് ഇത്തവണ
മത്സരങ്ങളിൽ മറ്റുരയ്ക്കുന്നത്.
ഒളിംപിക്സ് മാതൃകയിൽനടക്കുന്ന 67-ാമത് സംസ്ഥാgന സ്കൂൾകായികമേള നാളെ (ഒക്ടോബർ 21ചൊവ്വാഴ്ച)തിരുവനന്ത പുരത്ത് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാ കും നാളെ വൈകിട്ട് നാലിനു മേളയുടെ ഉദ്ഘാ ടച്ചടങ്ങുകൾക്ക് തുടക്കമാകുക. ......
ദോഹ: ഒലീവ് ഇന്റർനാഷണൽ സ്കൂൾ “നാട്യപ്രതിഭയും ബാംഗിങ് ബീറ്റ്സ് 2025” ഇന്റർ സ്കൂൾ ഗ്രൂപ്പ് ഡാൻസ് മത്സരംസംഘടിപ്പിച്ചു.
സൃഷ്ടിപരതയുടെയും സാംസ്കാരിക ഐക്യത്തിന്റെയും മഹോത്സവമായ മത്സരം ചീഫ് ഗസ്റ്റ് ഐശ്വര്യ രാജീവ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജേക്കബ് മാത്യു, അക്കാദമിക് അഡ്വൈസർ ഡോ. ......
ദോഹ: ദോഹ മെട്രോയും ലുസൈൽ ട്രാമും ചേർന്ന് പുതിയ മെട്രോലിങ്ക് സർവീസ് അപ്ഡേറ്റ് പ്രഖ്യാപിച്ചു. നവീകരിച്ച ഗതാഗതസംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ മാറ്റം ഒക്ടോബർ 19 മുതൽ പ്രാബല്യത്തിലായി.
അപ്ഡേറ്റ് പ്രകാരം, M208 നമ്പറിലുള്ള മെട്രോലിങ്ക് ബസുകൾ ഇനി മുതൽ അൽ മെസ്സില മെട്രോ സ്റ്റേഷനിലെ എക്സിറ്റ് ഒന്നിൽ നിന്ന് അല്ല, എക്സിറ്റ് രണ്ടിൽ നിന്ന് സർവീസ് ആരംഭിക്കും. ......
ദോഹ:എഞ്ചിനീയറിംഗിലുംസാങ്കേതികവിദ്യയിലും
അറബ് ലോകത്ത്
ഖത്തർ മുന്നിൽ. 2025-ലെ Arab Scientific Journals Impact and Citation Report (ARCIF)റിപ്പോർട്ടിലാണ് ഖത്തറിന്റെ മികവ് വ്യക്തമാക്കുന്നത്. ......